സ്കൂട്ടർ അപകടം: ചികിത്സയിലിരുന്ന ബേക്കറി ഉടമ മരിച്ചു
1538697
Tuesday, April 1, 2025 11:05 PM IST
മാന്നാർ: സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നബേക്കറി ഉടമ മരിച്ചു. ചെന്നിത്തല കിഴക്കേ വഴി മുറവശേരിൽ ശ്രീശൈലം വീട്ടിൽ ശ്രീപ്രസാദ് (60) ആണ് മരിച്ചത്. ചെന്നിത്തല മഹാത്മാ ഗേൾസ് സ്കൂളിനു കിഴക്കേവശത്തെ മയൂര ബേക്കറി ഉടമ ആണ് ശ്രീപ്രസാദ്. കഴിഞ്ഞ ഞായർ രാത്രിയിൽ ചെന്നിത്തല നാലാംമൈൽ ജംഗ്ഷനിലാണ് അപകടം നടന്നത്.
സ്കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോൾ ഒരു കാൽനടയാത്രക്കാരനെ രക്ഷിക്കാനായി പെട്ടെന്ന് വെട്ടിച്ചപ്പോൾ സ്കൂട്ടർ മറിഞ്ഞാണ് അപകടം നടന്നത്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യ: മഞ്ജുപ്രസാദ്. മക്കൾ: പ്രണവ് പ്രസാദ് (സിനർജി ഇന്റർനാഷണൽ തൃശൂർ), പ്രഭുൽ പ്രസാദ് (ദുബായ്). സംസ്കാരം പകൽ 11ന് വീട്ടുവളപ്പിൽ.