യുവതിയെ അപമാനിച്ച പ്രതി അറസ്റ്റിൽ
1538690
Tuesday, April 1, 2025 11:05 PM IST
കായംകുളം: യുവതിയെ വസ്ത്രം കീറി അപമാനിച്ച പ്രതി അറസ്റ്റിൽ. കായംകുളം പുതുപ്പള്ളി വടക്ക് ദേവികുളങ്ങര ഷാജി ഭവനത്തിൽ ഷാജി (56) ആണ് അറസ്റ്റിലായത്. പുതുപ്പള്ളി ദേവികുളങ്ങര ക്ഷേത്രത്തിലെ ഉത്സവം കാണുന്നതിനായി ബന്ധുക്കൾക്കൊപ്പം എത്തിയ 21 കാരിയായ യുവതിയുടെ വസ്ത്രം പൊതുജന മധ്യത്തിൽ വലിച്ചു കീറിയ കേസിലാണ് ഇയാൾ അറസ്റ്റിലായത്.
യുവതിയുടെ അമ്മാവനോടുള്ള വൈരാഗ്യത്തിന്റെ പേരിൽ ഉത്സവം കാണാൻ പോയ ഇവരെ റോഡിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയും യുവതി ധരിച്ചിരുന്ന ചുരിദാറിന്റെ ടോപ്പ് വലിച്ചുകീറുകയുമായിരുന്നു. കായംകുളം ഡിവൈഎസ്പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സിഐ അരുൺ ഷാ, എസ്ഐമാരായ രതീഷ് ബാബു, ആനന്ദ്, ദിലീപ്, എഎസ്ഐ ഹരി, പോലീസുകാരായ ശ്രീനാഥ്, പത്മദേവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.