ഹൗസ് ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള ജലവാഹനങ്ങള്‍ നിയമാനുസൃത രേഖകളില്ലാതെ സര്‍വീസ് നടത്തരുത്
1538446
Monday, March 31, 2025 11:51 PM IST
ആലപ്പുഴ: മധ്യവേനലവധിയുമായി ബന്ധപ്പെട്ട് സ്കൂളുകള്‍ അവധിയായതിനാല്‍ കുട്ടികള്‍ അടക്കമുള്ള വിനോദ സഞ്ചാരികളുടെ തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഹൗസ് ബോട്ടുകള്‍, ശിക്കാര ബോട്ടുകള്‍, മോട്ടോര്‍ ബോട്ടുകള്‍, സ്പീഡ് ബോട്ടുകള്‍ എന്നിവ അടക്കമുള്ള എല്ലാ ജലവാഹനങ്ങളും സാധുവായ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, സര്‍വേ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, മറ്റ് നിയമാനുസൃതമായ രേഖകള്‍ എന്നിവ ഇല്ലാതെ സര്‍വീസ് നടത്തുവാന്‍ പാടില്ല എന്ന് തുറമുഖ ഓഫീസര്‍ അറിയിച്ചു.
എല്ലാ സഞ്ചാരികളും നിയമം അനുശാസിക്കുന്ന ഗുണനിലവാരത്തിലുള്ള ലൈഫ് ജാക്കറ്റുകള്‍ ധരിക്കുന്നുണ്ടെന്നും ബോട്ടില്‍ അനുവദനീയമായ യാത്രക്കാരുടെ എണ്ണം ഇംഗ്ലീഷിലും മലയാളത്തിലും വിനോദസഞ്ചാരികള്‍ക്കു കാണത്തക്കരിതിയില് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബോട്ടുടമയും ജീവനക്കാരും ഉറപ്പാക്കണമെന്നും രജിസ്റ്ററിംഗ് അഥോറിറ്റി കൂടിയായ തുറമുഖ ഓഫീസര്‍ അറിയിച്ചു.