ബൈക്കപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു
1538105
Sunday, March 30, 2025 11:41 PM IST
ചേര്‍ത്തല: നഗരത്തില്‍ ആശുപത്രിക്കവലയില്‍ ബൈക്ക് ടൂറിസ്റ്റ് ബസിനടയില്‍പ്പെട്ട് വിദ്യാര്‍ഥി മരിച്ചു. ചേര്‍ത്തല എസ്എന്‍ പുരം എസ്എന്‍ ട്രസ്റ്റ് ഹയര്‍ സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ഥി മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാര്‍ഡ് വളവനാട് ചേറുവെളി സജിമോന്റെയും ലിജിമോളുടെയും മകൻ അജയ് (19) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച 12നായിരുന്നു അപകടം. ബസുവരുന്നതു കണ്ട് ബൈക്ക് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ബസിനടിയിലേക്കു ബൈക്കു തെന്നിവീണാണ് അപകടമെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ അജയിനെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സഹോദരന്: അക്ഷയ്.