ഒച്ചാൽ പാടശേഖരം ഉപ്പുവെള്ളത്തിൽനിന്നു സംരക്ഷിക്കാൻ 34.60 ലക്ഷം
1537459
Friday, March 28, 2025 11:26 PM IST
കായംകുളം: ദേവികുളങ്ങര പഞ്ചായത്ത് ഒന്നാം വാർഡിലെ ഒച്ചാൽ വയൽപാടശേഖരം ഉപ്പുവെള്ളം കയറുന്നതിൽനിന്നു സംരക്ഷിക്കാൻ 34.60 ലക്ഷം രൂപയുടെ ഭരണാനുമതി ജലസേചന വകുപ്പിൽനിന്നു ലഭിച്ചതായി യു. പ്രതിഭ എംഎൽഎ.
കാരാവള്ളി പുതുവൽ ഒച്ചാൽ വയൽ ഭാഗം ഏകദേശം 200 ഏക്കർ കൃഷിഭൂമിയിൽ കായംകുളം കായലിൽനിന്നു വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം കയറുന്നതുമൂലം കൃഷി ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്. വിഷയം എംഎൽഎ ജലവിഭവ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നാണ് ഒച്ചാൽ വയൽ പാടശേഖരത്തിന്റെ വശങ്ങളിൽ സംരക്ഷണഭിത്തി നിർമിക്കുന്നതിന് തുക അനുവദിച്ചത്. നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പിന് നിർദേശം നൽകിയതായും എംഎൽഎ അറിയിച്ചു.