ജൈവ-അജൈവ മാലിന്യ സംസ്കരണ കേന്ദ്രം തുറന്നു
1537769
Sunday, March 30, 2025 2:26 AM IST
ചെങ്ങന്നൂര്‍: 50 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച ജൈവ-അജൈവ മാലിന്യ സംസ്കരണ കേന്ദ്രം നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ. ശോഭ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.കുമാരി അധ്യക്ഷയായി.
വൈസ് ചെയര്മാന് കെ. ഷിബു രാജന്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ മിനി സജന്, റിജോ ജോണ്‍ ജോര്‍ജ്, അശോക് പടിപ്പുരക്കല്‍, ശ്രീദേവി ബാലകൃഷ്ണന്, കൗണ് സിലര്‍മാരായ സിനി ബി ജു, സൂസമ്മ ഏബ്രഹാം, മറിയാമ്മ ജോണ്‍ ഫിലിപ്പ്, മനീഷ് കീഴാമഠത്തില്‍, ജോസ് ഏബ്രഹാം, വി. എസ്. സവിത, ഓമന വര്‍ഗീസ്, ഷേര്‍ളി രാജന്, എം.മനു കൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
നഗരസഭാ പ്രദേശത്തെ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് നഗരസഭ സൗജന്യമായി നല്കുന്ന ബയോ ബിന്നിന്റെ വിതരണോദ്ഘാടനം ചെയര്‍പേഴ്സണ്‍ അഡ്വ. വര്‍ഗീസ് ഡെപ്യൂട്ടി തഹസില്‍ദാര്‍ കിഷോര്‍ ഖാന് നല്കി നിര്‍വഹിച്ചു. ഹരിത കര്‍മ സേനയുടെ യൂണിഫോം വിതരണോദ്ഘാടനവും ചെയര്‍ പേഴ്സണ്‍ നിര്‍വഹിച്ചു.