മോദി സർക്കാരിന്റേത് ജനാധിപത്യവിരുദ്ധ നടപടികൾ: ആർ. ചന്ദ്രശേഖരൻ
1537772
Sunday, March 30, 2025 2:26 AM IST
കായംകുളം: പ്രതിപക്ഷ നേതാവിനുപോലും പാർലമെന്റിൽ സംസാരിക്കാൻ അവസരം നിഷേധിക്കുന്ന രാജ്യമായി ഇന്ത്യയെ മാറ്റാൻ ജനാധിപത്യവിരുദ്ധ നടപടികളിലൂടെ നരേന്ദ്രമോദി ശ്രമിക്കുകയാണെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഉൾപ്പെടെ സ്വാതന്ത്ര്യത്തിനുവേണ്ടി ധീരമായി നേതൃത്വം നൽകിയ നേതാക്കളെ പോലും തമസ്കരിക്കാനുള്ള ശ്രമങ്ങളാണ് നരേന്ദ്രമോദിയുടെ ഫാസിസ്റ്റ് ഗവൺമെന്റ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എരുവയിൽ കോൺഗ്രസ് നടത്തിയ കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൈത്താനത്ത് തുളസീദാസ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ശ്രീജിത്ത് പത്തിയൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി. സൈനുലാബ്ദീൻ മണ്ഡലം പ്രസിഡന്റ് ആമ്പക്കാട്ട് സുരേഷ് ബ്ലോക്ക് സെക്രട്ടറി എം. കൃഷ്ണപ്രസാദ് തുടങ്ങിയ വർ പ്രസംഗിച്ചു.