ആശാവർക്കർമാർക്ക് പിന്തുണയുമായി പ്രതിഷേധക്കൂട്ടായ്മ
1537890
Sunday, March 30, 2025 5:48 AM IST
കായംകുളം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാവർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു നഗരസഭയ്ക്ക് മുമ്പിൽ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ കെപിസിസി സെക്രട്ടറി അഡ്വ.ഇ.സമീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് ചിറപ്പുറത്ത് മുരളി, യുഡിഎഫ് കൺവീനർ എ.എം. കബീർ, ബിദു രാഘവൻ, പി.എസ്. പ്രസന്നകുമാർ, കെ സി കൃഷ്ണകുമാർ, ജി. സതീഷ് കുമാർ, എ.അപ്പുക്കുട്ടൻ നായർ, അഫ്നാൻ ചാങ്ങയിൽ എന്നിവർ പ്രസംഗിച്ചു.