സെന്റ് ജോസഫ്സ് കോളജില്‍ ഫിസിക്സ് ഗവേഷണകേന്ദ്രം ഉദ്ഘാടനം ചെയ്തു
1537456
Friday, March 28, 2025 11:26 PM IST
ആലപ്പുഴ: സ്ത്രീവിദ്യാഭ്യാസ രംഗത്ത് ഏഴു പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ആലപ്പുഴ സെന്റ് ജോസഫ്സ് കോളജില്‍ ക്യൂരി റിസര്‍ച്ച് ഗ്രാന്റിലൂടെ കേരള സര്‍വകലാശാലയുടെ അംഗീകാരത്തോടെ സജ്ജമാക്കിയ ഫിസിക്സ് ഗവേഷണ കേന്ദ്രവും അത്യാധുനിക സെന്‍ട്രല്‍ ഇന്‍സ്ട്രുമെന്റേഷന്‍ സൗകര്യങ്ങളും ഉദ്ഘാടനം ചെയ്തു.
കോളജ് അങ്കണത്തില്‍ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് പ്യുവര്‍ ആൻഡ് അപ്ലൈഡ് ഫിസിക്സ് വിസിറ്റിംഗ് പ്രൊഫസ്സര്‍ ഡോക്ടര്‍ എന്‍ വി ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പൽ ഡോ. എ. എ ഉഷ അധ്യക്ഷത വഹിച്ചു. ഫിസിക്സ് വിഭാഗം മേധാവി ഡോ. റോസ് ലീന തോമസ്, നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. റീഗോ രാജു, ഐക്യൂഎസി കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഷാരോണ്‍ ഡി. ക്യൂന്‍ഹ എന്നിവര്‍ പ്രസംഗിച്ചു.
സെന്‍ട്രല്‍ ഇന്‍സ്ട്രുമെന്റേഷന്‍ സൗകര്യം സാങ്കേതികവിദ്യയുടെയും ഗവേഷണത്തിന്റെയും പുതിയ വാതിലുകള്‍ വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും ലഭ്യമാകും. അത്യാധുനിക ഉപകരണങ്ങളും വിദ്യാര്‍ഥികളുടെ പഠനത്തിനും ഗവേഷണത്തിനും മുതല്‍കൂട്ടാകുമെന്ന് കോളജ് അധികൃതര്‍ പറഞ്ഞു.
കേരള സര്‍വകലാശാലയുടെ കീഴില്‍ ഫിസിക്സിനെ ഗവേഷണ കേന്ദ്രമായി അംഗീകരിച്ചത് കോളജിന്റെ അക്കാദമിക് മികവിനുള്ള അംഗീകാരമാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.