കാണികളെ വിസ്മയിപ്പിച്ച് കുട്ടികള്‍ നിര്‍മിച്ച റോബോട്ടിക് ഉപകരണങ്ങളുടെ പ്രദര്‍ശനം
1537461
Friday, March 28, 2025 11:27 PM IST
ആലപ്പുഴ: കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ആലപ്പുഴ സംഘടിപ്പിച്ച ജില്ലാതല റോബോട്ടിക് ഫെസ്റ്റ് പുന്നപ്ര കാര്‍മല്‍ എന്‍ജിനിയറിംഗ് കോളജില്‍ നടന്നു. ജില്ലയിലെ അമ്പതിലേറെ ഹൈസ്കൂളുകളില്‍ നിന്നായി ഇരുന്നൂറിലേറെ കുട്ടികള്‍ സ്വന്തമായി നിര്‍മിച്ച റോബോട്ടിക് ഉപകരണങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് അധ്യക്ഷത വഹിച്ചു. കൈറ്റ് സിഇഒ കെ. അന്‍വര്‍ സാദത്ത് മുഖ്യപ്രഭാഷണം നടത്തി.
ഓസ്കര് നേടിയ ഹോളിവുഡ് ചിത്രത്തിലെ വിഷ്വല്‍ എഫക്റ്റ്സ് ടീമംഗവും ആലപ്പുഴ സ്വദേശിയുമായ അലിഫ് അഷറഫ് അനിമേഷനെപ്പറ്റി കുട്ടികളുമായി സംസാരിച്ചു. ഇന്ത്യാ ഗവണ്മെന്റിന്റെ വിവിധ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ആലപ്പുഴ കേന്ദ്രമാക്കിയ സോഫ്റ്റ്വേര്‍ ഡെവലപ്മെന്റ് കമ്പനി ടെക്ജന്‍ഷ്യ സിഇഒ ജോയി സെബാസ്റ്റ്യന്‍ കുട്ടികളുമായി സംവദിച്ചു.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.വി. പ്രിയ, ആലപ്പുഴ ഡിഇഒ എം.കെ. ശോഭന, കാര്‍മല്‍ എന്‍ജിനിയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോസഫ്കുട്ടി ജേക്കബ്, കാര്‍മല്‍ എന്‍ജിനിയറിംഗ് കോളജ് ഡയറക്ടര്‍ റവ. ഫാ. ജസ്റ്റിന് ആലുക്കല്‍, സര്‍വശിക്ഷ അഭിയാന് ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ സന്ദീപ് ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
കൈറ്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം. സുനില്‍കുമാര്‍ സ്വാഗതവും കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍ ടി. സജിത്ത് നന്ദിയും പറഞ്ഞു.