പുകയില ഉത്പന്നങ്ങളുമായി രണ്ടു യുവാക്കൾ പിടിയിൽ
1537887
Sunday, March 30, 2025 5:48 AM IST
മുഹമ്മ: നിരോധിത പുകയില ഉല്പന്നങ്ങളുമായി രണ്ടു പേരെ മുഹമ്മ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തിരുവാമ്പാടി വട്ടയാൽ വാർഡ് തൈപ്പറമ്പിൽ മുഹമ്മദ് നയാഫിനെയാണ് (28) ഇന്നലെ രാവിലെ ഇലഞ്ഞാം കുളങ്ങരയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 271 പാക്കറ്റ് ഹാൻസാണ് പിടികൂടിയത്.
തുടർന്ന് നടത്തിയ പരിശോധനയിൽ മുഹമ്മ സിഎംഎസ് സ്കൂളിനു സമീപത്തുനിന്ന് ഇന്നലെ പതിനൊന്നോടെ മറ്റൊരാളെയും പിടികൂടി. ചങ്ങനാശേരി പെരുന്ന പഞ്ചായത്ത് പോത്തോട് കുടുക്കശേരി ജിഷാദ് (39)നെയുമാണ് പിടികൂടിയത്. ഇയാളിൽ നിന്ന് 1500 പാക്കറ്റ് ഹാൻസ് പിടികൂടി. കൂടാതെ ഒരു കാറും സ്ക്കൂട്ടറും കസ്റ്റഡിയിൽ എടുത്തു. ഇയാൾ ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങിൽ പുകയില ഉത്പന്നങ്ങൾ എത്തിക്കുന്ന മൊത്തക്കച്ചവടക്കാരനാണെന്ന് പോലീസ് പറഞ്ഞു.