മികച്ച എന്‍എസ്എസ് യൂണിറ്റിനുള്ള അവാര്‍ഡ് സെന്റ് അലോഷ്യസ് കോളജിന്
1537763
Sunday, March 30, 2025 2:26 AM IST
എടത്വ: 2023-24 അക്കാദമിക വര്‍ഷത്തിലെ മികച്ച എന്‍എസ്എസ് യൂണിറ്റിനുള്ള മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി അവാര്‍ഡ് എടത്വ സെന്റ് അലോഷ്യസ് കോളജിന് ലഭിച്ചു. മികച്ച പ്രോഗ്രാം ഓഫീസറായി മനോജ് സേവ്യറിനെയും മികച്ച വാളണ്ടിയറായി എസ്. ഹരികൃഷ്ണനെയും തെരഞ്ഞെടുത്തു.
യൂണിവേഴ്സിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മന്ത്രി വി.എന്‍. വാസവനില്‍നിന്നു പ്രോഗ്രാം ഓഫീസര്‍മാരായ മനോജ് സേവ്യര്‍, വി.ആര്. ഇന്ദു, എന്‍എസ്എസ് വാളണ്ടിയേഴ്സ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സെന്റ് അലോഷ്യസ് കോളജ് എംജി യൂണിവേഴ്സിറ്റിയില്‍നിന്ന് എന്‍എസ്എസ് അവാര്‍ഡിന് അര്‍ഹരാകുന്നത്.