പൂര്വവിദ്യാര്ഥികളെ ആദരിച്ചു
1537768
Sunday, March 30, 2025 2:26 AM IST
ചേര്‍ത്തല: സെന്റ് മൈക്കിള്‍സ് കോളജ് കെമിസ്ട്രി അസോസിയേഷനും സയന്‍സ് ക്ലബ്ബും സംയുക്തമായി അക്കാദമിക് നേട്ടങ്ങള്‍ കൈവരിച്ച പൂര്‍വവിദ്യാര്‍ഥികളായ ഡോ.എസ്. അനസിനെയും ഡോ. രേഷ്മ കൃഷ്ണനെയും ആദരിച്ചു. കേരള സര്‍ക്കാരിന്റെ റിസര്‍ച്ച് എക്സലന്‍സ് അവാര്‍ഡ് കൈരളി ഗവേഷണ പുരസ്കാരം ഡോ.എസ്. അനസും യൂറോപ്യന്‍ യൂണിയന്റെ മേരി ക്യൂറി ഫെലോഷിപ് ഡോ.രേഷ്മ കൃഷ്ണനും കരസ്ഥമാക്കിയിരുന്നു.
പ്രിന്‍സിപ്പല്‍ ഡോ.സിന്ധു എസ്.നായര്‍, മാനേജര്‍ റവ.ഡോ.സെലസ്റ്റിന്‍ പുത്തന്‍പുരയ്ക്കല്‍, കെമിസ്ട്രി വിഭാഗം മേധാവി ഡോ.പി.മനോജ്, അസോസിയേഷന് സെക്രട്ടറി ഡോ.ബീന ജയിംസ് എന്നിവര്‍ പ്രസംഗിച്ചു.