നെല്ലുസംഭരണ പ്രതിസന്ധി സർക്കാർ പരിഹരിക്കണം: കത്തോലിക്കാ കോൺഗ്രസ്
1537457
Friday, March 28, 2025 11:26 PM IST
കുട്ടനാട്: പാഡി മാർക്കറ്റിംഗ് ഉദ്യോഗസ്ഥരും മില്ല് ഉടമകളും ഇപ്പോൾ നടത്തുന്ന അവിശുദ്ധ കൂട്ട്കെട്ടു അവസാനിപ്പിക്കാൻ സർക്കാർ ഉണർന്ന് പ്രവർത്തിക്കണമെന്നും അനാവശ്യ കീഴിവ് ഈടാക്കി കർഷകരുടെ ആത്മവീര്യം തകർക്കരുതെന്നും കത്തോലിക്കാ കോൺഗ്രസ് ആവശ്യപ്പെട്ടു. അനാവശ്യ കീഴിവ് ഈടാക്കുന്ന നെല്ല് പി. ആർ എസിൽ രേഖപ്പെടുത്തി കർഷകർക്ക് നൽകുകയും രേഖപ്പെടുത്തുന്ന നഷ്ടമായ പണം കൃഷിവകുപ്പ് കർഷകർക്ക് നൽകണമെന്നും പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറി ടോമിച്ചൻ അയ്യരുകുളങ്ങര. കത്തോലിക്കാ കോൺഗ്രസ് കുട്ടനാട്ടിലെ വിവിധ പള്ളികളുടെ സഹകരണത്തോടെ നടത്തിയ കർഷക പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ടോമിച്ചൻ അയ്യരുകുളങ്ങര.
കൈകാര്യച്ചെലവ് സർക്കാർ പൂർണമായും ഏറ്റെടുക്കുകയും കർഷകർക്കു നെല്ലുവില രൊക്കം നൽകാൻ ബജറ്റിൽ ഫണ്ട് നീക്കിവയ്ക്കണമെന്നും കത്തോലിക്കാ കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രസിഡന്റ് കുഞ്ഞുമോൻ തുമ്പൂങ്കൽ അദ്ധ്യഷത വഹിച്ചു. അതിരൂപത സെക്രട്ടറിമാരായ സൈബി അക്കര, കെ.എസ് ആന്റണി, ജനറൽ സെക്രട്ടറി ഔസേപ്പച്ചൻ ചെറുകാട്, ട്രഷറർ കെ.പി മാത്യൂ, തോമസുകുട്ടി മണക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.