മുഹമ്മ ദീപ്തി സ്പെഷൽ സ്കൂൾ വാർഷികം
1537452
Friday, March 28, 2025 11:26 PM IST
മുഹമ്മ: മുഹമ്മ ദീപ്തി സ്പെഷൽ സ്കൂൾ വാർഷികം ആഘോഷിച്ചു. നടി നിഷാ സാരംഗ് ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരി ഹോളി ക്വീൻസ് പ്രോവിൻസ് സോഷ്യൽ വർക്ക് കൗൺസിലർ സിസ്റ്റർ ജിഷ ജയിംസ് അധ്യക്ഷത വഹിച്ചു.
മുഹമ്മ സെന്റ് ജോർജ് ഫൊറോനാ വികാരി ഫാ. ആന്റണി കാട്ടൂപ്പാറ, പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു, മുഹമ്മ കെഇ കാർമൽ സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ.സാംജി വടക്കേടം, പാദുവാപുരം സെന്റ് ആന്റണീസ് പള്ളി വികാരി ഫാ.ടോം കന്യാകോണിൽ, സ്കൂൾ മാനേജർ സിസ്റ്റർ റെമിറോസ്, പഞ്ചായത്തംഗം എസ്. ടി റെജി, ടി.ടി. രാജപ്പൻ, പിടിഎ പ്രസിഡന്റ് ജോൺ ക്രിസ്റ്റോ, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജോസ്ന എന്നിവർ പ്രസംഗിച്ചു.