ആര്. ഹേലി സ്മാരക കര്‍ഷകശ്രേഷ്ഠ പുരസ്കാരദാനം ഇന്ന്
1537451
Friday, March 28, 2025 11:26 PM IST
ആലപ്പുഴ: ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി ജില്ലയിലെ ഏറ്റവും മികച്ച സമ്മിശ്ര കര്ഷകന് നല്‍കിവരുന്ന ആര്. ഹേലി സ്മാരക കര്‍ഷക ശ്രേഷ്ഠ പുരസ്കാരം ഇന്നു രാവിലെ 9.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങിൽ അവാര്‍ഡ് ജേതാവായ ജോസഫ് കോര മാമ്പുഴക്കരിക്ക് മന്ത്രി പി. പ്രസാദ് സമ്മാനിക്കും.
പ്രശസ്ത കൃഷി ശാസ്ത്രജ്ഞനും സൊസൈറ്റിയുടെ ഉപദേഷ്ടാവുമായിരുന്ന ആര്. ഹേലിയുടെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ മക്കളായ പ്രശാന്ത് ഹേലിയും ഡോ. പൂര്‍ണിമ ഹേലിയും ചേര്‍ന്നാണ് അവാര്‍ഡ് സ്പോണ്സര് ചെയ്തിരിക്കുന്നത്. 15,551 രൂപയുടെ കാഷ് അവാര്‍ഡും പുരസ്കാരത്തിനൊപ്പം ലഭിക്കും.
ആര്. രഘുനാഥ്, വര്‍ഗീസ് ആന്റണി, ശ്രാവന്തിക മുളക്കുഴ എന്നിവരെയും ചടങ്ങില്‍ ആദരിക്കും.