ആലപ്പി കാത്തലിക് അഭിഷേകാഗ്നി കണ്വന്ഷന് ഇന്നു തുടക്കം
1537107
Thursday, March 27, 2025 11:48 PM IST
ആലപ്പുഴ: നോമ്പിന്റെ ചൈതന്യത്തില്‍ ആലപ്പി കാത്തലിക് അഭിഷേകാഗ്നി കണ്വന്ഷന് ഇന്നു തുടക്കമാകും. ആലപ്പുഴ രൂപതയുടെ മെത്രാന് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന കണ്വന്ഷന് നേതൃത്വം നല്‍കുന്നത് ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തിലുള്ള 40 അംഗ ടീമാണ്.
എല്ലാ ദിവസങ്ങളിലും വൈകുന്നേരം 4.30ന് ജപമാലയെത്തുടര്‍ന്ന് വിവിധ റീത്തുകളിലുള്ള വിശുദ്ധ കുര്‍ബാനയും വചനപ്രഘോഷണവും നടക്കും. രാത്രി ഒമ്പതിനാണ് കണ്വന്ഷന് സമാപിക്കുന്നത്. കണ്വന്ഷന് എത്തുന്നവര്‍ക്ക് തിരിച്ചുപോകാന്‍ വിവിധ സ്ഥലങ്ങളിലേക്ക് കെഎസ്ആര്‍ടിസി ഉള്‍പ്പെടെ സര്‍വീസ് നടത്തുന്നുണ്ട്.
കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ജനറല്‍ കണ്‍വീനര്‍മാരായ ഫാ. ഫ്രാന്‍സിസ് കൊടിയനാട്, ഫാ. രഞ്ജിത്ത് മഠത്തിറമ്പില്‍, ഫാ. സിറിയക് കോട്ടയില്‍ എന്നിവര്‍ അറിയിച്ചു.
കണ്‍വീനര്‍മാരായ ഫാ. യോഹന്നാന് കട്ടത്തറ, ഫാ. മൈക്കിള്‍ വെട്ടുകല്ലേല്‍, ജോയിന്റ് കണ്‍വീനര്‍മാരായ സിറിയക് കുര്യന് വള്ളവന്തറ, സിനോജി ജോസഫ് ചിറയില്‍പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.