ആശാ സമരത്തിന് പിന്തുണയുമായി കോൺഗ്രസ് ധര്‍ണ നടത്തി
1537106
Thursday, March 27, 2025 11:48 PM IST
മുതുകുളം: ആശമാരുടെ സമരം ഒത്തുതീർപ്പാക്കുക, അങ്കണവാടി ജീവനക്കാരുടെ വേതനവർധനഉൾപ്പെടെയുളള ആവശ്യങ്ങൾ അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മുതുകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ മുതുകുളം ഗ്രാമപഞ്ചായത്തിന് മുമ്പിൽ ധര്‍ണ നടത്തി.
ഡിസിസി ജനറൽ സെക്രട്ടറി മുഞ്ഞനാട്ട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുതുകുളം സൗത്ത് മണ്ഡലം പ്രസിഡന്റ് രവീന്ദ്രൻ ചിറ്റയ്ക്കാട്ട് അധ്യക്ഷനായി. ആർ. രാജഗോപാൽ, ബി. വേണു പ്രസാദ്, രവീന്ദ്രൻ രവിപുരത്ത്, സുനിൽ എസ്.എസ്., സുരേന്ദ്രലാൽ, പ്രകാശ് ആലക്കോട്ട്, മിനിമോൾ, മോളി, ഷീജ, അനുജ, സീത, ജയ തുടങ്ങിയവർ പ്രസംഗിച്ചു.