കെഎസ്ഇബി കരാർ തൊഴിലാളികൾ മാർച്ചും ധർണയും നടത്തി
1537105
Thursday, March 27, 2025 11:48 PM IST
ഹരിപ്പാട്: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) വിന്റെ നേതൃത്വത്തിൽ കരാർ തൊഴിലാളികൾ ഹരിപ്പാട് ഡിവിഷൻ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
കെഎസ്ഇബി മാനേജ്മെന്റിന്റെ തൊഴിലാളി ദ്രോഹനയങ്ങൾ തിരുത്തണമെന്നും അർഹതപ്പെട്ട കൂലി മാസത്തിൽ കൃത്യമായി വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു ധർണ. സിഐടിയു ഹരിപ്പാട് ഏരിയ സെക്രട്ടറി എം. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.
ഡിവിഷൻ പ്രസിഡന്റ് ജി. വിക്രമൻ നായർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ സെക്രട്ടറി അനു കോയിക്കൽ, വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥ്, ഓഫീസേഴ്സ് അസോസിയേഷൻ മേഖലാ സെക്രട്ടറി രാജേഷ് ബാബു, മാത്യു വർഗീസ്, ബി. കൃഷ്ണകുമാർ, എ. കബീർ, ബിനോയ് ദേവ്, പൂജപഥക്, കെ. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.