ക്ഷീരകര്‍ഷകര്‍ക്ക് ധാതുലവണ മിശ്രിതം വിതരണം ചെയ്തു
1537102
Thursday, March 27, 2025 11:48 PM IST
ആലപ്പുഴ: നഗരസഭയുടെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ ക്ഷീരകര്‍ഷകരുടെ ഉരുക്കള്‍ക്ക് ധാതുലവണ മിശ്രിതം വിതരണ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ നിര്‍വഹിച്ചു.
നഗരസഭാ പ്രദേശത്തെ 100 ക്ഷീരകര്‍ഷകരുടെ ഉരുക്കള്‍ക്ക് 9 കിലോഗ്രാം വീതം ധാതുലവണ മിശ്രിതം വിതരണം ചെയ്യുന്നതാണ് പദ്ധതി. പദ്ധതിയില്‍ 1,20,000 വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്.
ആലപ്പുഴ വെറ്ററിനറി ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ എം.ആര്. പ്രേം അധ്യക്ഷത വഹിച്ചു. വികസന സ്ഥിരംസമിതി അധ്യക്ഷ എം.ജി. സതീദേവി സ്വാഗതവും സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. പി. രാജീവ് പദ്ധതി വിശദീകരണവും നടത്തി.
സ്ഥിരം സമിതി അധ്യക്ഷ ആര്. വിനീത, കൗണ്‍സിലര്‍മാരായ അഡ്വ. റീഗോ രാജു, ആര്. രമേശന്, സി. അരവിന്ദാക്ഷന്, ഹെലന് ഫെര്‍ണാണ്ടസ്, ക്ലാരമ്മ പീറ്റര്‍, സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. എല്‍. ദീപ തുടങ്ങിയവര്‍ പ്രസംഗിച്ചു.