മാലിന്യ പ്ലാന്റ് ഉദ്ഘാടനം ചെയ്യും
1537098
Thursday, March 27, 2025 11:48 PM IST
ചേര്‍ത്തല: ജില്ലയിലെ ആദ്യത്തെ കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റ് ഇന്നു തുറക്കും. വൈകുന്നേരം അഞ്ചിന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി. പ്രസാദ് അധ്യക്ഷനാകും. കെ.സി.വേണുഗോപാല്‍ മുഖ്യാതിഥിയാകും. ഇംപാക്ട് കേരള ഡയറക്ടര്‍ എസ്. സുബ്രഹ്മണ്യന് റിപ്പോര്‍ട്ട് അവതരിപ്പിക്കും.
റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചേര്‍ത്തല നഗരസഭയുടെ അനതറവെളിയിലുള്ള അരയേക്കറിലാണ് അത്യാധുനിക പ്ലാന്റ് പ്രവര്‍ത്തിക്കുക. 7.7 കോടി മുടക്കിയാണ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ചത്. പ്രതിദിനം രണ്ടര ലക്ഷം ലിറ്റര്‍ മാലിന്യം സംസ്കരിക്കാനാവും. ആദ്യഘട്ടത്തില്‍ ജില്ലയില്‍നിന്നു മാത്രമുള്ള മാലിന്യമായിരിക്കും സംസ്കരിക്കുക. കെഎസ്ഇബി സഹകരണത്തില്‍ സൗരോര്‍ജത്തിലായിരിക്കും പ്ലാന്റിന്റെ പ്രവര്‍ത്തനം. 250 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകുന്ന സോളാര്‍ പാനലുകളും സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
പ്രവര്ത്തനത്തിനാവശ്യമായതു കിഴിച്ച് മിച്ച വൈദ്യുതി കെഎസ്ഇബിക്കു മൈാറാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ മാലിന്യസംസ്കരണത്തിനായി 30 മാലിന്യ ടാങ്കറുടമകള്‍ നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ചെയര്‍പേഴ്സണ്‍ ഷേര്‍ളി ഭാര്ഗവന്, സെക്രട്ടറി ടി.കെ.സുജിത്, വൈസ് ചെയര്മാന് ടി.എസ്. അജയകുമാര്‍, ശോഭാ ജോഷി, ജി. രഞ്ജിത്ത്, എ.എസ്. സാബു, മാധുരി സാബു, ഏലിക്കുട്ടി ജോണ്‍ എന്നിവര്‍ പറഞ്ഞു.