പറവകൾക്ക് കുടിവെള്ള പദ്ധതി
1537095
Thursday, March 27, 2025 11:48 PM IST
ഹരിപ്പാട്: വേനൽചൂടിന്റെ കാഠിന്യത്തിൽ ദാഹജലത്തിനായി ബുദ്ധിമുട്ടുന്ന പറവകൾക്ക് കോളജ് ഓഫ് അപ്ലൈഡ് സയൻസ് കാർത്തികപ്പള്ളിയിലെ എൻഎസ്എസ് യൂണിറ്റ് ഭാരവാഹികൾ ദാഹജലമൊരുക്കി. ഹരിപ്പാട് നിയോജകമണ്ഡലത്തിലെ മുഴുവൻ സ്കൂളിലും പക്ഷികൾക്ക് കുടിവെള്ളം നിറയ്ക്കാൻ മൺചട്ടിയും മറ്റും നൽകുന്ന "പറവകൾക്കായി' പദ്ധതി ഹരിപ്പാട് എംഎൽഎ ഓഫീസിൽ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ. എൽ. ഷാജി അധ്യക്ഷനായി. കാർത്തികപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാഭായി, ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ്, കെ.എൻ. നിയാസ്, എ. അൻസർ, എ. അഖിൽ,ആർ. രൂപേഷ്കുമാർ എന്നിവർ പ്രസംഗിച്ചു.