കാര്‍ഷിക മേഖലയിലെ സ്തംഭനാവസ്ഥ പരിഹരിക്കണം: കോണ്‍ഗ്രസ്
1537094
Thursday, March 27, 2025 11:48 PM IST
എടത്വ: നെല്ലിന് കിഴിവ് എന്ന പേരില്‍ കര്‍ഷകരെ പിഴിയുന്ന മില്ലുടമകളെയും ഏജന്റുമാരെയും നിലയ്ക്ക് നിര്‍ത്താന്‍ കഴിയാത്തത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും മില്ലുടമകളും ഏജന്റുമാരും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കണമെന്നും ഡിസിസി വൈസ് പ്രസിഡന്റ് ടിജിന് ജോസഫ് പറഞ്ഞു.
സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നടപടിക്കെതിരേ കുട്ടനാട് നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കുട്ടനാട് പാഡി ആഫീസിന് മുമ്പില്‍ നടത്തുന്ന രാപകല്‍ സമരത്തില്‍ തലവടിയില്നിന്നുള്ള നെല്‍കര്‍ഷകരെ പങ്കെടുപ്പിക്കുവാനും തലവടി നോര്‍ത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് വര്‍ഗീസ് കോലത്തുപറമ്പില്‍ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിജു പാലത്തിങ്കല്‍, എം.എസ്. പ്രതാപന്, വിജയബാലകൃഷ്ണന്‍, ചെറിയാന് ജോഷ്വാ, ലീലാമ്മ സഖറിയാ, സാബു കുന്നത്തുപറമ്പില്‍, സജി മാമ്മൂട്ടില്‍, ജോര്‍ജുകുട്ടി തിരുതാടിയില്, യോഹന്നാന് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.