മാവേലിക്കര ഭദ്രാസന ബൈബിൾ കൺവൻഷന് തുടക്കം
1537079
Thursday, March 27, 2025 9:27 AM IST
പുന്നമൂട്: മലങ്കര സുറിയാനി കത്തോലിക്കാസഭ മാവേലിക്കര ഭദ്രാസനത്തിന്റെ പതിനാലാമത് ബൈബിൾ കൺവെൻഷന് തുടക്കമായി. പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രൽ അങ്കണത്തിലെ മാർ ഇവാനിയോസ് നഗറിൽ മാവേലിക്കര ഭദ്രാസന വികാരി ജനറൽ മോൺ. ഡോ. സ്റ്റീഫൻ കുളത്തുംകരോട്ട് കൺവൻഷൻ ഉദ്ഘാടനം ചെയ്തു.
യൂഹാനോൻ പുത്തൻവീട്ടിൽ റമ്പാൻ, ജോസ് കടകംപള്ളിയിൽ കോർഎപ്പിസ്കോപ്പ, ജോർജ് ചരുവിള കോർഎപ്പിസ്കോപ്പ, സിസ്റ്റർ പുഷ്പ എസ്ഐസി , ഫാ. ഗീവർഗീസ് നെടിയമലയിൽ, ഫാ. ജോസഫ് തെക്കേവീട്ടിൽ, സജി പായിക്കാട്ടേത്ത് എന്നിവർ പ്രസംഗിച്ചു.
28 വരെ നടക്കുന്ന കൺവെൻഷനിൽ തിരുവനന്തപുരം മൗണ്ട് കാർമൽ ധ്യാന കേന്ദ്രം ഡയറക്ടർ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കും. മാവേലിക്കര ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത രക്ഷാധികാരിയായ വിപുലമായ കമ്മിറ്റിയാണ് കൺവൻഷൻ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നത്.