അപകടത്തിൽ മരിച്ചു
1536902
Thursday, March 27, 2025 6:01 AM IST
മുഹമ്മ: ഇരുചക്രവാഹനമിടിച്ച് കാൽനട യാത്രികൻ മരിച്ചു. മുഹമ്മ പഞ്ചായത്ത് ആറാം വാർഡിൽ കെജി കവലയ്ക്ക് സമീപം ചാണിവെളി സി. വി. വിശ്വംഭരൻ (71) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറിന് കെജി കവലയ്ക്ക് സമീപം റോഡ് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്നലെ രാവിലെയാണ് മരിച്ചത്. ഭാര്യ: സരസമ്മ. മക്കൾ: സുജിത് കുമാർ, സബീഷ്. മരുമക്കൾ: ശ്രുതി, സൗമ്യ.