കെ.കെ.ആർ. കായിപ്പുറത്തിന് ഗുരുപൂജ അവാർഡ്
1536880
Thursday, March 27, 2025 5:52 AM IST
മുഹമ്മ: മലയാള നാടക ലോകത്തിന് മറക്കാനാവാത്ത സംഭാവനകൾ നൽകിയ കെ.കെ.ആർ. കായിപ്പുറത്തിന് കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ അവാർഡ്. സാമൂഹ്യ പരിഷ്കരണത്തിന് ഊന്നൽ നൽകി കെ.കെ.ആർ. കായിപ്പുറം രചിച്ച നാടകങ്ങൾ ഇന്നും മലയാളക്കരയുടെ മനസ് കീഴടക്കി മുന്നേറുന്നു.
അറുപതോളം നാടകങ്ങളുടെ രചയിതാവായ കെ.കെ.ആർ കായിപ്പുറം 1985-ൽ വൈക്കം വിപഞ്ചിക തിയറ്റേഴ്സിനുവേണ്ടി നാടകരചന നടത്തിയാണ് പ്രഫഷണല്‍ നാടകവേദിയിലേക്ക് ചുവടുവച്ചത്. സംസ്കാര സാഹിതി ചേർത്തല നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികൾ വസതിയിലെത്തി പൊന്നാട ചാർത്തി ആദരിച്ചു.
ജില്ലാ വൈസ് ചെയർമാൻ സി.എ. ജയശ്രീ, നിയോജകമണ്ഡലം ചെയർമാൻ പി.വി . സുരേഷ്ബാബു, കൺവീനർ എം.ഡി. വിശ്വംഭരൻ എന്നിവർ പ്രസംഗിച്ചു.