വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു
1536879
Thursday, March 27, 2025 5:52 AM IST
ആലപ്പുഴ: ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു. തകഴി കനിവ് പാട്ടുകൂട്ടം സംഘത്തിനാണ് വാദ്യോപകരണങ്ങള്‍ നല്‍കിയത്. റിഥം പാട്, തകില്, ചെണ്ട തുടങ്ങിയ വാദ്യോപകരണങ്ങളാണ് നല്‍കിയത്.
ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എം.എസ്. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് പിഷാരത്ത്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സാജുമോന്‍ പത്രോസ്, ജോയിന്റ് ബിഡിഒ കെ.ബി. അജയകുമാര്‍, എസ്സിഡിഒ കെ. സുജ തുടങ്ങിയവര്‍ പ്രസംഗിച്ചു.