ശമ്പളവർധനയ്ക്ക് ന്യായീകരണമില്ല: ഗാന്ധിയൻ ദർശനവേദി
1536878
Thursday, March 27, 2025 5:52 AM IST
അമ്പലപ്പുഴ: പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പെന്‍ഷനും ഏകപക്ഷീയമായി വര്‍ധിപ്പിച്ചതിന് ന്യായീകരണമില്ലെന്ന് ഗാന്ധിയന്‍ ദര്‍ശന വേദി. ശമ്പള വര്‍ധന നടപ്പിലാക്കുമ്പോള്‍ രാജ്യത്തെ ജനങ്ങളുടെ അവസ്ഥയെ സംബന്ധിച്ച് അവര്‍ ചിന്തിക്കണമായിരുന്നെന്നും ഗാന്ധിയന്‍ ദര്‍ശനവേദി അഭിപ്രായപ്പെട്ടു.
പാര്‍ലമെന്റ് അംഗങ്ങളുടെയും മറ്റ് ഉന്നതസ്ഥാനത്ത് ഇരിക്കുന്നവരുടെയും ശമ്പളം വര്‍ധിപ്പിക്കുമ്പോള്‍ രാജ്യത്തെ സാധാരണക്കാരന്റെ സ്ഥിതിയെക്കുറിച്ച് ബോധ്യം ഉണ്ടാകണമെന്നും യോഗം അഭിപ്രായമുയര്‍ന്നു.
ഗാന്ധിയന്‍ ദര്‍ശനവേദിയുടെ സംസ്ഥാന നേതൃ യോഗത്തില്‍ ചെയര്മാന് ബേബി പാറക്കാടന്‍ അധ്യക്ഷത വഹിച്ചു. ദിലീപ് ചെറിയനാട്, പി.ജെ. കുര്യന്, പ്രഫ. മിനി ജോസ്, ഡോ. ദിലീപ് രാജേന്ദ്രന്, ഷീല ജഗധരന്, ജോസഫ് മാരാരിക്കുളം എന്നിവര്‍ പ്രസംഗിച്ചു.