വിദ്യാർഥികൾക്ക് സമ്മർ ക്യാമ്പ്; രജിസ്ട്രേഷൻ ആരംഭിച്ചു
1536169
Monday, March 24, 2025 11:43 PM IST
ചെങ്ങന്നൂർ: സ്കൂൾ വിദ്യാർഥികൾക്ക് ശരിയായ ദിശാബോധം നല്കാൻ ഇൻസ്പയർ - 25 എന്ന പേരിൽ പ്രൊവിഡൻസ് എൻജിനിയറിംഗ് കോളജിൻ്റെയും സമഭാവന ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ ലിറ്റിൽ സയൻ്റിസ്റ്റ്സ് സമ്മർ ക്യാമ്പ് ഇൻസ്പയർ- 25 എപ്രിൽ 28 ന് രാവിലെ 9.30 ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ എൻജിനിയറിംഗ്, ഭൗതീക ശാസ്ത്രം, രസതന്ത്രം, ഗണിത ശാസ്ത്രം എന്നീ വിഷ യങ്ങളിൽ വിദഗ്ധരുടെ ക്ലാസുകളും ചർച്ചയും ഉണ്ടായിരിക്കും. പ്രഫ.സബു തോമസ്, പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ജുബി ജോൺ, പ്രഫ. വർഗീസ് സി. ജോഷ്വാ, പ്രഫ. കെ.സി. പ്രകാശ്, പ്രഫ. വിനോയ് തോമസ്,പ്രഫ. ജയകൃഷ്ണൻ തുടങ്ങിയവർ ക്ലാസുകൾ നയിക്കും.
എട്ടു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ചെങ്ങന്നൂരിന് 20 കിലോമീറ്റർ ചുറ്റളവിലുള്ള സ്കൂളുകളിലെ കുട്ടികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. കോഴ്സ് ഫീസ് 500രൂപ. രജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും.944618770, 9895923954, 8089668215 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.