കാൻസർ സ്ക്രീനിംഗ് കാന്പയിൻ ഉദ്ഘാടനം ഇന്ന് കെഎംസി ഹോസ്പിറ്റലിൽ
1518795
Friday, February 28, 2025 11:55 PM IST
ചെങ്ങന്നൂര്‍: അലപ്പുഴ ജില്ലയിലെ ആരോഗ്യം ആനന്ദം കാന്‍സര്‍ അവബോധന സ്ക്രീനിംഗ് കാന്പയിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ചെങ്ങന്നൂര്‍ ഡോ. കെഎം. ചെറിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിര്‍വഹിക്കും. ജില്ലയിലെ ആരോഗ്യം ആനന്ദം കാന്‍സര്‍ അവബോധന സ്ക്രീനിംഗ് ക്യാമ്പുകള്‍ ഡോ. കെ.എം. ചെറിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ നേതൃത്വത്തില്‍ കേരള സര്‍ക്കാരിന്റെ പിന്തുണയോടുകൂടിയാണ് നടത്തുന്നതെന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ റവ. ഡോ. അലക്സാണ്ടര്‍ കൂടാരത്തില്‍ പറഞ്ഞു.
ആലപ്പുഴ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്, കെഎംസി ഓങ്കോളജി വിഭാഗം അഡൈ്വസറി ബോര്‍ഡ് ചെയര്മാന് ഡോ.എം.വി. പിള്ള, പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ബിപിന്‍ ഗോപാല്‍, ഡിഎംഒ ഡോ. ജമുന വര്‍ഗീസ്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. മിറിയം വര്‍ക്കി, ജില്ലാ ആരോഗ്യം ആനന്ദം നോഡല്‍ ഓഫീസര്‍ ഡോ. അനു വര്‍ഗീസ്, കൊച്ചിന് കാന്‍സര്‍ റിസര്‍ച്ച് സെന്റർ ഡയറക്ടര്‍ ഡോ. പി.ജി. ബാലഗോപാല്‍, സ്വസ്തി ഫൗണ്ടേഷന് സെക്രട്ടറി എബി ജോര്‍ജ്, വിവിധ സാംസ്കാരിക സംഘടന നേതാക്കന്മാര് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ജില്ലയില്‍ വിവിധ സംഘടനകളുമായി സഹകരിച്ച് നൂറിലധികം കാന്‍സര്‍ അവബോധന സ്ക്രീനിംഗ് ക്യാമ്പുകളാണ് കെഎംസി ഹോസ്പിറ്റല്‍ കേരള സര്‍ക്കാരുമായി ചേര്‍ന്ന് നടത്തുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ കെഎംസി ഓങ്കോളജി വിഭാഗം ഡയറക്ടര്‍ ഡോ. സാറാ ജെ. ഈശോയും പങ്കെടുത്തു.