പേരക്കുട്ടികളുമായി ആശയവിനിമയം നടത്തണം: പ്രമോദ് മുരളി
1518143
Thursday, February 27, 2025 3:58 AM IST
ആലപ്പുഴ: മുൻകാലങ്ങളിലെ പോലെ മുത്തശ്ശിക്കഥകൾ പറയുകയും കുട്ടികളുടെ അനുദിന സമ്പർക്കങ്ങളിൽ ശ്രദ്ധിക്കുകയും വേണമെന്ന് ലീഗൽ സർവീസ് സൊസൈറ്റി സെക്രട്ടറി പ്രമോദ് മുരളി. കേരള സീനിയർ സിറ്റിസൺ ഫോറം ആലപ്പുഴ യൂണിറ്റ് സംഘടിപ്പിച്ച വയോജന നന്മ നിയമ ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ പ്രസിഡന്റ് പി.കെ. മുരളീധരൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സ്കൂൾ കലാമേളയിൽ നാലിനങ്ങളിൽ എ ഗ്രേഡ് നേടിയ ദേവനന്ദൻ എസ്. മേനോന് കെ.എം. മാണി ഫൗണ്ടേഷന്റെ പുരസ്കാരവും സീനിയർ സിറ്റിസൺ ഫോർ പുരസ്കാരവും അദ്ദേഹം നൽകി അനുമോദിച്ചു. യൂണിറ്റ് സെക്രട്ടറി കെ.ജെ. ആന്റണി, ജില്ലാ സെക്രട്ടറി പി.ആർ. പുരുഷോത്തമൻപിള്ള, ഡോ. രാമചന്ദ്രൻ പണിക്കർ, എൻ. സൈനുദ്ദീൻ, ഡി. പ്രദീപ്, കെ. പ്രസന്നകുമാരി, ടി. സുരേഷ് ബാബു, ടി. കുര്യൻ, ചന്ദ്രദാസ് കേശവൻ പിള്ള, ശാന്തപ്പൻ, ബേബി തോമസ്, എം.ജെ. ജോർജ്, വേണുഗോപാൽ, വിശ്വനാഥൻ പിള്ള, ശ്രീഹരി എന്നിവർ പ്രസംഗിച്ചു.