പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം: പ്രതികൾ പിടിയിൽ
1518793
Friday, February 28, 2025 11:55 PM IST
കായംകുളം: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികൾ പിടിയിൽ. ഉത്തർപ്രദേശ് ബിഞ്ജോർ സ്വദേശികളാ യ ഫൈസൽ (29), അക്ഷയ് കുമാർ (19) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം രാവിലെ 10.30ന് കായംകുളം കെപിഎ സി ജംഗ്ഷനു സമീപം വടിയാടി അജീഷ് നിവാസിലാണ് മോ ഷണം നടന്നത്.
ഗ്രില്ലിന്റെ താഴും വീടിന്റെ പ്രധാന വാതിലിന്റെ പൂട്ടും തകർത്ത് അകത്തുകയറി ബെഡ്റൂമിൽ സൂക്ഷിച്ചിരുന്ന 6000 രൂപ മോഷ്ടിച്ച കേസിലാണ് ഇവർ പിടിയി ലായത്. സിസിടിവി കാമറകൾ പരിശോധിച്ചതിൽനിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞ് മൈനാഗപ്പള്ളിയിലെത്തി പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരുടെ കൈയിൽനിന്നു വീട് കുത്തിത്തുറക്കാൻ ഉപയോഗിച്ച ആയുധങ്ങളും 4000 രൂപയും കണ്ടെടുത്തു. കായംകുളം ഡിവൈഎസ്പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സിഐ അരുൺ ഷാ, എസ്ഐമാരായ രതീഷ് ബാബു, ശരത്, പോലീസ് ഉദ്യോഗസ്ഥരായ സബീഷ്, സജീവ് കുമാർ, അരുൺ, ലിമു മാത്യു, റിന്റിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികുടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.