വീയപുരം പോലീസ് സ്റ്റേഷൻ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും
1518439
Thursday, February 27, 2025 10:58 PM IST
ഹരിപ്പാട്: പുതിയതായി നിർമിച്ച വീയപുരം പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കും. മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകുന്ന യോഗത്തിൽ കൃഷിമന്ത്രി പി. പ്രസാദ് വിശിഷ്ടാതിഥിയാകും.
എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ.സി.വേണുഗോപാൽ, എംഎൽഎമാരായ രമേശ് ചെന്നിത്തല, തോമസ് കെ. തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു, വൈസ് പ്രസിഡന്റ് പി.ഓമന, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീജ സുരേന്ദ്രൻ, ജോൺ മാത്യു, ജില്ലാ പോലീസ് മേധാവി മോഹനചന്ദ്രൻ എന്നിവർപ്രസംഗിക്കും. പോലീസ് സേനയുടെ നവീകരണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ അനുവദിച്ച 2.49 കോടി രുപ മുതൽ മുടക്കി 5700 ചതുരശ്ര അടി വിസ്തീതീർണമുള്ള ബഹുനില കെട്ടിമാണ് നിർമിച്ചിരിക്കുന്നത്.