വയലാറില്‍ ഭവന നിര്‍മാണത്തിനു മുന്‍തൂക്കം നല്‍കിയുള്ള ബജറ്റ്
1518433
Thursday, February 27, 2025 10:58 PM IST
ചേര്‍ത്തല: വയലാര്‍ പഞ്ചായത്തില്‍ വീടില്ലാത്ത എല്ലാവര്ക്കും ലൈഫ് ഭവന പദ്ധതിയില്‍ വീടുനിര്‍മിച്ചു നല്കുന്ന പദ്ധതിക്കു മുന്‍തൂക്കം നല്കിയ ബജറ്റിന് പഞ്ചായത്തു കമ്മിറ്റിയുടെ അംഗീകാരം. 31,48,16,700 വരവും 31,27,38,000 ചെലവും 20,28,700 നീക്കിയിരിപ്പുമുള്ള ബജറ്റാണ് വൈസ് പ്രസിഡന്റ് എം.ജി. നായര്‍ അവതരിപ്പിച്ചത്.
ആശാ പ്രവര്‍ത്തകര്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രത്യേക ഇരിപ്പിടവും കയര്‍വ്യവസായ സംരക്ഷണവുമടക്കമുള്ള പദ്ധതികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കുടുംബാരോഗ്യകേന്ദ്രത്തില്‍ എക്സറേയും ആംബുലന്‍സും ആധുനിക ക്രിക്കറ്റ് മൈതാനവും സിന്തറ്റിക് സ്റ്റേഡിയം, പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിന് പ്രഥമ പ്രസിഡന്റ് പാറേഴത്ത് പരമേശ്വരകുറുപ്പ് നാമകരണം, റെഡ്ലേഡി പപ്പായ സാര്‍വത്രികമാക്കുന്ന പദ്ധതി, പൊതുശ്മശാനം, കായല്‍ തോട് ആഴംകൂട്ടല്‍, ഒരു വാര്‍ഡില്‍ ഒരു ഉയരവിളക്ക്, കേളമംഗലത്ത് ഫിഷിംഗ് ഹാര്‍ബറും ബോട്ട് ടെര്‍മിനലും കുളങ്ങളുടെ നവീകരണം തുടങ്ങിയ പദ്ധതികളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രസിഡന്റ് ഓമന ബാനര്‍ജി അധ്യക്ഷയായി. യു.ജി. ഉണ്ണി, ഇന്ദിരാജനാര്ദ്ദനന്, ബീനാ തങ്കരാജ്, എ.കെ. ഷെറീഫ് എന്നിവര്‍ പ്രസംഗിച്ചു.