റോയി കപ്പാങ്കല്‍, ഡോ. റോസമ്മ സോണി പിതൃവേദി, മാതൃവേദി പ്രസിഡന്റുമാര്‍
1518791
Friday, February 28, 2025 11:55 PM IST
ചങ്ങനാശേരി: അതിരൂപത കുടുംബപ്രേഷിത സംഘടനകളായ മാതൃവേദി, പിതൃവേദി എന്നിവയുടെ 2025-2026 പ്രവര്‍ത്തന വര്‍ഷങ്ങളിലേക്കുള്ള ഭാരവാഹികളെ അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തെരഞ്ഞെടുത്തു. പിതൃവേദി പ്രസിഡന്റായി റോയി കപ്പാങ്കല്‍ (തുരുത്തി ഫൊറോന), മാതൃവേദി പ്രസിഡന്റായി ഡോ. റോസമ്മ സോണി (കുടമാളൂര്‍ ഫൊറോന)എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
സോജന് സെബാസ്റ്റ്യന്‍, എടത്വ (പിതൃവേദി), മോളിമ്മ ആന്റണി, ആലപ്പുഴ (മാതൃവേദി), എന്നിവര്‍ സെക്രട്ടറിമാരും സിബി പറപ്പയില് കുറുമ്പനാടം, സാലി ജോജി ചങ്ങനാശേരി എന്നിവര്‍ ട്രഷറര്മാരുമായും തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റുമാരായി മാത്യൂസ് എം. പുത്തൂര്‍ (അമ്പൂരി), ഗ്രേസി സ്കറിയ (പുളിങ്കുന്ന്) എന്നിവരും ജോയിന്റ് സെക്രട്ടറിമാരായി ജോര്‍ജ് തോമസ് (പുളിങ്കുന്ന്), അനു ഷിജോ (എടത്വ) എന്നിവരും തെരഞ്ഞെടുക്കപ്പട്ടു. അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് മാര്‍ഗനിര്‍ദേശ സന്ദേശം നല്കി. ഏപ്രില്‍ അഞ്ചിന് നടക്കുന്ന അതിരൂപത വാര്‍ഷിക സമ്മേളനത്തില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കും.