വിദ്യാര്‍ഥികള്‍ യാഥാര്‍ഥ്യത്തിന് നിരക്കാത്ത സ്വപ്നങ്ങള്‍ കാണരുത്: മാര്‍ തോമസ് തറയില്‍
1518442
Thursday, February 27, 2025 10:58 PM IST
അന്പപ്പുഴ: വിദ്യാര്‍ഥികള്‍ യാഥാര്‍ഥ്യത്തിനു നിരക്കാത്ത സ്വപ്നങ്ങള്‍ കാണരുതെന്ന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ പറഞ്ഞു. നല്ല ഭാവിയ്ക്കുവേണ്ടി വിദ്യാര്‍ഥികള്‍ സ്വപ്നങ്ങള്‍ കാണണമെന്നും ബിഷപ് പറഞ്ഞു. പുന്നപ്ര മാര്‍ ഗ്രിഗോറിയസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിന്റെ ഒരുവര്‍ഷം നീണ്ടുനിന്ന ദശവത്സര ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
വിദ്യാഭ്യാസരംഗത്ത് നല്ല അച്ചടക്കമുള്ള വിദ്യാര്‍ഥികള്‍ക്കു മാത്രമേ വിജയിക്കാന്‍ കഴിയുകയുള്ളൂ. വിദ്യാര്‍ഥികള്‍ ഗവേഷണരംഗത്ത് പുറകോട്ടു പോകുന്ന രീതിയാണ് കാണാന്‍ കഴിയുന്നത്. വിദ്യാര്‍ഥികള്‍ ശാസ്ത്ര താത്പര്യമുള്ളവര്‍ ആയിരിക്കണമെന്നും മാർ തറയിൽ കൂട്ടി ച്ചേർത്തു. പറഞ്ഞു.
പുന്നപ്ര മാര്‍ ഗ്രിഗോറിയസ് കോളജ് മാനേജര്‍ ഫാ. ആന്റണി എത്തക്കാട് അധ്യക്ഷത വഹിച്ചു. ഫാ. ചെറിയാന് കാരിക്കൊമ്പില്‍, പുന്നപ്ര കാര്‍മല്‍ എഡ്യൂക്കേഷണല്‍ ഇന്സ്റ്റിറ്റ്യൂഷന് ചെയര്മാന് ഫാ. തോമസ് ചൂളപ്പറമ്പില്‍, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ്, കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ഡോക്ടര്‍ ജോച്ചന് ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. തോമസ് കാഞ്ഞിരവേലില്‍, കോളജ് യൂണിയന് ചെയര്മാന് ആനന്ദ് വി. ബാലന് എന്നിവര്‍ പ്രസംഗിച്ചു.