ആര്‍ടിഒ ഓഫീസ് മാര്‍ച്ചും ധര്‍ണയും ഇന്ന്
1518145
Thursday, February 27, 2025 3:58 AM IST
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ഓട്ടോ റിക്ഷാ മസ്ദൂര്‍ സംഘിന്റെ (ബിഎംസ്) ആര്‍ടിഒ ഓഫീസ് മാര്‍ച്ച് ഇന്നു രാവിലെ പത്തിന് ചെങ്ങന്നൂര്‍ ബിഎംഎസ് ഓഫീസിനു മുന്നില്‍നിന്നും പ്രകടനം ആരംഭിക്കും.
സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയും ചെങ്ങന്നൂര്‍ നഗരത്തില്‍ എസി പെര്‍മിറ്റുകള്‍ അനുവദിക്കുക, സ്റ്റാന്‍ഡുകള്‍ പുനഃക്രമീകരിക്കുക, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് എസി പെര്‍മിറ്റുകള്‍ അനുവദിക്കുക, ടാക്സികള്‍ക്ക് വര്‍ധിപ്പിച്ച ടാക്സ് പിന്‍വലിക്കുക ഉദ്യോഗസ്ഥരുടെ തൊഴിലാളി പീഡനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ചെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജി.എം. അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.
വിവിധ ജില്ലാ-മേഖല ഭാരവാഹികള്‍ പങ്കെടുക്കുമെന്ന് ഓട്ടോറിക്ഷ മസ്ദൂര്‍ സംഘ് ചെങ്ങന്നൂര്‍ മേഖല പ്രസിഡന്റ് ബി. ദിലീപ് സെക്രട്ടറി കെ.ജി. മോഹന്‍, ബിഎംഎസ് മേഖല സെക്രട്ടറി ബിനു കുമാര്‍ എന്നിവര്‍ അറിയിച്ചു.