തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം: യുഡിഎഫ്-1, എൽഡിഎഫ്-1
1517774
Tuesday, February 25, 2025 11:47 PM IST
ആലപ്പുഴ: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും ഒരോ സീറ്റുവീതം നേടി.
കാവാലം പഞ്ചായത്തിലെ പാലേടം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി മംഗളാനന്ദന്‍ 413 വോട്ടുകള്‍ നേടി വിജയിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എ.പി. നടേശന് 242 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തും എത്തി. ആകെയുള്ള 850 വോട്ടര്‍മാരില്‍ 677 പേര് ഉപതെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചിരുന്നു.
മുട്ടാര്‍ പഞ്ചായത്തിലെ മിത്രക്കരി ഈസ്റ്റ് നിയോജക മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബിന്‍സി ഷാബു 199 വോട്ടുകള്‍ നേടി വിജയിച്ചു. സിപിഎം സ്ഥാനാര്‍ഥി ലൈലാ രാജു 184 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തും എത്തി. ആകെയുള്ള 603 വോട്ടര്‍മാരില്‍ 454 പേര് ഉപതെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചിരുന്നു.