കായംകുളത്ത് അഞ്ചു കിലോ കഞ്ചാവുമായി പ്രതി പിടിയിൽ
1518158
Thursday, February 27, 2025 3:59 AM IST
കായംകുളം: അഞ്ചു കിലോ കഞ്ചാവുമായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ. ഓച്ചിറ ആലുംപിടിക കണ്ണങ്കാട്ട് ഡാസ്മിൻ ഗ്രിക്ക് മകൻ ഡോൺ ബോസ്കോ ഗ്രിക്ക് (26) ആണ് പിടിയിലായത്. ഉത്സവ സീസൺ പ്രമാണിച്ച് ഇതരസംസ്ഥാനത്ത് നിന്ന് കഞ്ചാവ് കൊണ്ടുവരുന്നുവെന്ന് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
ഇയാൾ ഓച്ചിറ, കരുനാഗപ്പള്ളി എന്നി സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ജില്ലയിലെയും സമിപ ജില്ലകളിലെയും ക്രിമിനൽ കേസ് പ്രതികളെ നിരിക്ഷിച്ചതിന്റെ ഫലമായാണ് ഇയാളെയും ലഹരി വസ്തുക്കളായി പിടികൂടാൻ സാധിച്ചത്.
ജില്ലാ പോലീസ് മേധാവി എം. പി. മോഹനചന്ദ്രന്റെ നിർദേശ പ്രകാരം നർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി. പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം ഡിവൈഎസ്പി ബാബുക്കുട്ടന്റെ നേതൃത്വത്തിൽ കായംകുളം സിഐ അരുൺഷാ എസ് ഐ രതിഷ് ബാബു, പോലീസുദ്യോഗസ്ഥരായ സബിഷ്, ബിജു, രതീഷ് എന്നിവരാണ് പ്രതിയെ പിടികുടിയത്.