ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു, അഞ്ചു പേർക്കു പരിക്ക്
1518440
Thursday, February 27, 2025 10:58 PM IST
മാന്നാർ: ശിവരാത്രി ഉത്സവം കഴിഞ്ഞ് മടങ്ങിയ യുവാക്കൾ സഞ്ചരിച്ച ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അഞ്ചു പേർക്കു പരിക്ക്. ചെന്നിത്തല തൃപ്പെരുന്തുറ കാരാത്തറയിൽ അജിത്തിന്റെ മകൻ ജഗൻ ജിത്താണ് (കണ്ണൻ-22) മരിച്ചത്. ചെന്നിത്തല അരുൺ നിവാസിൽ ശ്രീക്കുട്ടൻ പി. ഹരി, ചെന്നിത്തം ചേരാപുരത്ത് വിഷ്ണു എന്നിവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
സന്ദീപ്, സുജിത്, അച്ചു എന്നിവർ ചെറിയ പരിക്കുകളോടെ ചികിത്സയിലാണ്. മാന്നാർ തൃക്കുരട്ടി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം കഴിഞ്ഞ് രണ്ടു ബൈക്കുകളിലായി ആറുപേർ തിരികെ വീട്ടിലേക്കു പോകുന്ന വഴിയാണ് അപകടുണ്ടായത്. ഇരമത്തൂർ ഭാഗത്ത് ഇവർ സഞ്ചരിച്ച ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടം. ബൈക്കുകൾ പൂർണമായും തകർന്നു. ജഗൻ ജിത്തിന്റെ സംസ്കാരം പിന്നീട്. ജയയാണ് മാതാവ്. സഹോദരി: ആരിജ.