കെ.എന്‍. സെയ്തുമുഹമ്മദ് അനുസ്മരണവും സഹായവിതരണവും
1518794
Friday, February 28, 2025 11:55 PM IST
ചേര്‍ത്തല: കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും തൊഴിലാളി നേതാവുമായിരുന്ന കെ.എന്‍. സെയ്തുമുഹമ്മദിന്റെ അഞ്ചാം ചരമവാര്‍ഷികം സെയ്തുമുഹമ്മദ് മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റി നേതൃത്വത്തില്‍ നടത്തി. ചേര്‍ത്തല എന്‍എസ്എസ് യൂണിയന് ഹാളില്‍ നടന്ന സമ്മേളനം കെപിസിസി ജനറല്‍ സെക്രട്ടറി എ.എ. ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു.
ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് കെ.ജെ. സണ്ണി അധ്യക്ഷനായി. ചികിത്സാസഹായ വിതരണവും ആദരവും സി.ആര്. മഹേഷ് എംഎല്‍എ നിര്‍വഹിച്ചു. സൊസൈറ്റി സെക്രട്ടറി ടി.ഡി. രാജന്, സി.കെ. ഷാജിമോഹന്‍, എസ്. ശരത്, കെ.ആര്. രാജേന്ദ്രപ്രസാദ്, സി.ഡി. ശങ്കര്‍, കെ.സി. ആന്റണി, പി.ടി. രാധാകൃഷ്ണന്, കെ.കെ. വരദന്, സോമകുമാര്‍, സി.പി. രാജഗോപാല്‍, കെ.എം. ഹബീബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.