വാഹനാപകടം: ഓട്ടോഡ്രൈവർ മരിച്ചു
1518162
Thursday, February 27, 2025 3:59 AM IST
മങ്കൊമ്പ്: ഓട്ടോറിക്ഷ ഗുഡ്സ് ഓട്ടോയിലിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. രാമങ്കരി പഞ്ചായത്ത് വേഴപ്ര നടുവിലേപ്പറമ്പിൽ ശ്രീകുമാറാ(43)ണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ രാമങ്കരി പാലത്തിനു സമീപത്താണ് അപകടം നടന്നത്.
ഓട്ടോറിക്ഷ സവാരി പോയശേഷം ചങ്ങനാശേരി ഭാഗത്തുനിന്നു മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. റോഡുവക്കിൽ നിർത്തിയിട്ടിരുന്ന മീൻ വണ്ടിയിൽ ഇടിച്ചശേഷം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡിലേക്കു മറിയുകയായിരുന്നു.
അപകടത്തിൽ തലയ്്ക്കു ഗുരുതര പരിക്കേറ്റ ഇയാളെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്നു നാലിന് വീട്ടുവളപ്പിൽ. ഭാര്യ: സിന്ധു. മകൻ: ഋഷികേശ്.