ആശാസമരം രാഷ്ട്രീയ ആയുധമാക്കാന്‍ അനുവദിക്കരുതെന്ന് ബിനോയ് വിശ്വം
1518153
Thursday, February 27, 2025 3:59 AM IST
ചേര്‍ത്തല: ആശമാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും സമരം എല്‍ഡിഎഫിനെതിരായ രാഷ്ട്രീയ ആയുധമാക്കാന്‍ അനുവദിക്കരുതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
ചേര്‍ത്തലയില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലാണ് ആശമാര്‍ക്ക് ഏറ്റവും മികച്ച ആനുകൂല്യങ്ങള്‍ നല്‍കുന്നത്. സമരം ന്യായമാണെങ്കിലും സെക്രട്ടേറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്നവരുടെ രാഷ്ട്രീയം എല്ലാവര്ക്കും അറിയാമെന്നും അവരെ സ്വതന്ത്രരെന്നു ചിത്രീകരിക്കരുതെന്നും ബിനോയ് വിശ്വം പറഞ്ഞു.