ഫാ. മാർട്ടിൻ കൈതക്കാട്ട് സുപ്പീരിയർ ജനറൽ
1518147
Thursday, February 27, 2025 3:58 AM IST
ചേർത്തല: വിശുദ്ധ സ്നാപക യോഹന്നാന്റെ സന്യാസ സമൂഹത്തിന്റെ (സിഎസ്ജെബിപി) ആദ്യ മലയാളി സുപ്പീരിയർ ജനറലായി ഫാ. മാർട്ടിൻ കൈതക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു. ചേർത്തല കാവിൽ സെന്റ് മൈക്കിൾസ് ഇടവകയിലെ പരേതരായ അധ്യാപക ദമ്പതികൾ കെ.വി. മത്തായിയുടെയും കെ.ജെ. മേരിയുടെയും മകനാണ്. ബ്രസിലീൽ ദീർഘനാളായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.
വികാരി ജനറലായി ഫാ. നതാലീനൊ ദാവൻസെ (ബ്രസീൽ), കൗൺസിലർമാരായി ഫാ.ഷാബു പാലച്ചുവട്ടിൽ, ഫാ. ഷിബു ചീരമറ്റത്തിൽ, ഫാ. റോജി തൂമ്പുങ്കൽ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.