7.5 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റില്‍
1518144
Thursday, February 27, 2025 3:58 AM IST
ആലപ്പുഴ: ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് 7.5 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റില്‍. ഒഡീഷ മുനിഗുഡ ഗന്ഡി ഗുഡ സ്ട്രീറ്റില്‍ സഞ്ജയ് നായിക് ആണ് അറസ്റ്റിലായത്. മുനിഗുഡയില്നിന്ന് കേരളത്തിലേക്ക് വലിയ തോതില്‍ കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
തൃശൂര്‍ എരുമപ്പെട്ടിയില്‍ ഒരു കോഴിഫാമില്‍ ജോലി ചെയ്തിരുന്ന ഇയാള്‍, ആവശ്യാനുസരണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് എത്തിച്ചുനല്‍കിയിരുന്നു. ആലപ്പുഴ സ്പെഷല്‍ സ്ക്വാഡ് സിഐ മഹേഷ്, എഇഐ മധു, പിഒ ഓംകാര്‍നാഥ്, അനിലാല്‍, റെനി, സിഇഒ അഭിലാഷ്, ജോണ്സണ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.