ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കണം
1518154
Thursday, February 27, 2025 3:59 AM IST
എടത്വ: ക്രൈസ്തവ സമൂഹം ഏറെ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്ന ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധപ്പെടുത്തണമെന്നും അതിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ അവ്യക്തതയും കാലതാമസവും ഒഴിവാക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് എടത്വ ഫൊറോന നേതൃയോഗം ആവശ്യപ്പെട്ടു. മേല്‍നോട്ടസമിതി രൂപീകരിച്ച് മുന്‍ഗണനാ അടിസ്ഥാനത്തില്‍ മുഴുവന്‍ നിര്‍ദേശങ്ങളും നടപ്പിലാക്കാന്‍ ചുമതലപ്പെട്ടവര്‍ മുന്നോട്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു.
കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികളുടെയും ഫൊറോന സമിതിയുടെയും സംയുക്ത യോഗമാണ് ആവശ്യം ഉന്നയിച്ചത്. ഫൊറോനാ പ്രസിഡന്റ് തോമസ് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജോസഫ് ചൂളപ്പറമ്പില്‍, സ്റ്റീഫന്‍ ജോസഫ് മുട്ടാര്‍, ജോസ് പാണ്ടി, ജെയിംസ് തകഴി, വര്‍ഗീസ് ആന്റണി തായങ്കരി, വി.ജെ. കുര്യന് കുന്തിരിക്കല്‍, ജോസഫ് വര്‍ഗീസ് വിരിപ്പാല, വര്‍ഗീസ് മാത്യു, മാര്ട്ടിന് കളങ്ങര എന്നിവര്‍ പ്രസംഗിച്ചു.