കേന്ദ്ര ബജറ്റിനെതിരേ പ്രതിഷേധം
1518142
Thursday, February 27, 2025 3:58 AM IST
ആലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ കേരളത്തെ എങ്ങനെയും തകര്‍ക്കുക എന്ന ഗൂഢലക്ഷ്യത്തോടെ പകപോക്കല്‍ നയം തുടരുകയാണെന്നു കേരള കോണ്‍ഗ്രസ് (ബി).
ബീഹാറിനും ആന്ധ്രാപ്രദേശിനും വാരിക്കോരിക്കൊടുത്തപ്പോള് കേരളം എന്ന പേരുപോലും പരാമര്‍ശിക്കാന്‍ തയാറാകാതിരുന്നത് അനീതിയാണ്. വയനാട്ടിലെ ദാരുണമായ പ്രകൃതിദുരന്തത്തില്‍ വേദനിച്ച കേരളത്തെ സഹായിക്കുന്ന നയമല്ല ഫലത്തില്‍ ശിക്ഷിക്കുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും കേരള കോണ്‍ഗ്രസ് (ബി) കുറ്റപ്പെടുത്തി.
നിരന്തരമായ കേന്ദ്രസര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് (ബി) ആലപ്പുഴ ജില്ലാ കമ്മിറ്റി 28ന് രാവിലെ 10 ന് ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് ജെയ്സപ്പന്‍ മത്തായി അറിയിച്ചു.