മരുത്തോർവട്ടം പള്ളിയില്‍ തിരുനാള്‍
1518438
Thursday, February 27, 2025 10:58 PM IST
ചേർത്തല: മരുത്തോർവട്ടം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ തിരുനാളിന് ഇന്നു തുടക്കമാകും. രാവിലെ 6.30ന് വിശുദ്ധ കുർബാന, ദിവ്യകാരുണ്യ ആരാധന. വൈകുന്നേരം പൊതു ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം. ഫാ. മാത്യു ചന്ദ്രൻകുന്നേൽ സന്ദേശം നൽകും. തുടർന്ന് വികാരി ഫാ. ഇഗ്നേഷ്യസ് ചുള്ളിയിൽ കൊടിയേറ്റും.
മാർച്ച് ഒന്നിന് രാവിലെ 6.30ന് ദിവ്യബലി. തുടർന്ന് വീടുകളിലേക്ക് അമ്പു നേർച്ച. വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന. ഫാ. ആന്റണി കാട്ടൂപ്പാറ കാർമികത്വം വഹിക്കും. ഫാ. യേശുദാസ് കാട്ടുങ്കൽതയ്യിൽ സന്ദേശം നൽകും. പ്രസുദേന്തിവാഴ്ച, വേസ്പര, പ്രദക്ഷിണം. തിരുനാൾ ദിനമായ രണ്ടിന് രാവിലെ 6.30ന് ദിവ്യബലി, അമ്പുനേർച്ച. വൈകുന്നേരം 4.30ന് തിരുനാൾ കുർബാന. ഫാ. മാത്യു അഞ്ചിൽ കാർമികത്വം വഹിക്കും. ഫാ. ബിജി പല്ലോന്നിൽ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം.
അച്ചിനകം പള്ളിയിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ
ചേര്‍ത്തല: വെച്ചൂർ അച്ചിനകം സെന്റ് ആന്റണീസ് തീർഥാടന ദേവാലയത്തിൽ വിശുദ്ധ അന്തോനീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്തതിരുനാള്‍ ആരംഭിച്ചു. ആരാധനാദിനമായ 28ന് രാവിലെ 6.30ന് ദിവ്യബലി, തുടർന്ന് പൂർണദിന ആരാധന, വൈകുന്നേരം അഞ്ചിന് പൊതു ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം. വേസ്പര ദിനമായ മാർച്ച് ഒന്നിന് രാവിലെ 6.30ന് ദിവ്യബലി.
തുടർന്ന് അമ്പെഴുന്നള്ളിപ്പ്. 4.30ന് തിരിവെഞ്ചരിപ്പ്, രൂപം എഴുന്നള്ളിച്ചുവയ്ക്കൽ, ദിവ്യബലി, വേസ്പര, പ്രദക്ഷിണം. തിരുനാൾ ദിനമായ രണ്ടിന് രാവിലെ ഏഴിന് ദിവ്യബലി. വികാരി ഫാ. ജയ്സൺ കൊളുത്തുവള്ളി കാർമികനാകും. വൈകുന്നേരം അഞ്ചിന് തിരുനാൾ കുർബാന-ഫാ. സജി കണ്ണാംപറമ്പൻ. സന്ദേശം-ഫാ. റോബിൻ ചിറ്റൂപ്പറമ്പിൽ. തുടർന്ന് തിരുനാള്‍ പ്രദക്ഷിണം.