സർക്കാർ ഉത്തരവ് കത്തിച്ച് പ്രതിഷേധം
1518434
Thursday, February 27, 2025 10:58 PM IST
അമ്പലപ്പുഴ: സമരം ചെയ്യുന്ന ആശാ വർക്കർമാർ തിരികെ ജോലിയിൽ കയറണമെന്ന സർക്കാർ ഉത്തരവ് കത്തിച്ച് പ്രതിഷേധവുമായി കോൺഗ്രസ്.
അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിലാണ് അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചത്.
ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുന്ന ആശാ വർക്കർമാർ അടിയന്തരമായി തിരികെ ജോലിയിൽ പ്രവേശിക്കണമെന്നു കാട്ടി സർക്കാർ അന്ത്യശാസനം ഉത്തരവിറക്കിയിരുന്നു. സർക്കാർ പുറത്തിറക്കിയ ഈ ഉത്തരവിന്റെ പകർപ്പാണ് കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്തിനു മുന്നിൽ കത്തിച്ചത്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.എ. ഹാമിദ് ഉദ്ഘാടനം നിർവഹിച്ചു.