പോക്സോ കേസിൽ വയോധികൻ അറസ്റ്റിൽ
1518152
Thursday, February 27, 2025 3:59 AM IST
പൂച്ചാക്കൽ: സ്കൂൾ വിദ്യാർഥിനിയായ പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കടയുടമയെ അറസ്റ്റ് ചെയ്തു. തൈക്കാട്ടുശേരി പഞ്ചായത്ത് 15-ാം വാർഡ് കോച്ചേരി വീട്ടിൽ ജോസഫി(60)നെയാണ് പൂച്ചാക്കൽ സിഐ സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇന്നലെ ജോസഫിന്റെ മില്ലിൽ അരി പൊടിപ്പിക്കാൻ എത്തിയപ്പോഴാണ് പീഡനശ്രമം നടന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.